ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐക്ക് തിരിച്ചടി, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി. ഗൂഢാലോചനക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11ാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മൈന എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചാരക്കേസ് വ്യാജമാണെന്നും പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചത്.
ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാലിതിന് തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ലെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നുമായിരുന്നു പ്രതികളുടെ വാദം. പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേട്ട് മുന്‍കൂര്‍ ജാമ്യഹരജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT