Sub Lead

ഗള്‍ഫ് രാഷ്ട്രങ്ങളെ കയ്യിലെടുക്കാന്‍ 'വെര്‍ച്വല്‍ എംബസി'യുമായി ഇസ്രായേല്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായേലിനുംമിടയിലെ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച 'ഇസ്രായേല്‍ ഇന്‍ ദി ഗള്‍ഫ്' പേജ് വീണ്ടും ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

ഗള്‍ഫ് രാഷ്ട്രങ്ങളെ കയ്യിലെടുക്കാന്‍  വെര്‍ച്വല്‍ എംബസിയുമായി ഇസ്രായേല്‍
X

തെല്‍അവീവ്: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും 'വെര്‍ച്വല്‍ എംബസി' പുനസ്ഥാപിച്ച് ഇസ്രായേല്‍ വിദേശ കാര്യമന്ത്രാലയം. 2013 മധ്യത്തോടെ തുടക്കംകുറിച്ച് 2014ന്റെ തുടക്കത്തില്‍ ഓഫ്‌ലൈനായി പോകുന്നതിന് മുമ്പ് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ട്വിറ്ററില്‍ 'അയഥാര്‍ത്ഥ എംബസി' സജീവമായിരുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായേലിനുംമിടയിലെ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച 'ഇസ്രായേല്‍ ഇന്‍ ദി ഗള്‍ഫ്' പേജ് വീണ്ടും ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി. 'വെര്‍ച്വല്‍ എംബസി' ഗള്‍ഫ് രാജ്യങ്ങളിലേയും ഇസ്രായേലിലേയും ജനങ്ങള്‍ക്കിടയില്‍ വിവിധ മേഖലയില്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ആറ് അംഗങ്ങളുള്ള ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ബന്ധം ഇസ്രയേലിനില്ല. ചില അറബ് രാജ്യങ്ങള്‍ രഹസ്യമായി ഇസ്രായേലിനോട് ബന്ധം പുലര്‍ത്തുന്നതായി റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it