Sub Lead

ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ഊട്ടിയുറപ്പിച്ച് യുഎസ്

ഉറ്റസുഹൃത്തായ ഇന്ത്യയുമായി തങ്ങളുടെ അറിവും സാങ്കേതികത വിദ്യയും പങ്കുവയ്ക്കുമെന്നും ഈ രാജ്യം വളരെ പ്രധാനപ്പെട്ട സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു നിയോഗിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നതായും റോണ്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ഊട്ടിയുറപ്പിച്ച് യുഎസ്
X

ന്യൂഡല്‍ഹി: ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രായേല്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായി ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മല്‍ക്ക ആണ് പിന്തുണയുമായെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടത് എന്താണെങ്കിലും നിയന്ത്രണമില്ലാതെ നല്‍കും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാന്‍ എല്ലാവിധ സഹായവും നല്‍കാനൊരുക്കമാണ്.

ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നമാണു ഭീകരവാദമെന്നും റോണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഉറ്റസുഹൃത്തായ ഇന്ത്യയുമായി തങ്ങളുടെ അറിവും സാങ്കേതികത വിദ്യയും പങ്കുവയ്ക്കുമെന്നും ഈ രാജ്യം വളരെ പ്രധാനപ്പെട്ട സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു നിയോഗിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നതായും റോണ്‍ പറഞ്ഞു.

അതിനിടെ, ആക്രമികളെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസും അറിയിച്ചു. ആക്രമണത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ബെംഗളൂരുവില്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തെ യുഎസ് അപലപിച്ചിരുന്നു. പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍ക്കെതിരെ നേരത്തെയും യുഎസ് നിലപാടെടുത്തിട്ടുണ്ട്.പാക്കിസ്ഥാനു സൈനിക സഹായം നല്‍കുന്നതു യുഎസ് നിര്‍ത്തി- കെന്നത്ത് പറഞ്ഞു.

അതിനിടെ, പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചു ചോദിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ ഇന്ത്യ തള്ളി. വീണ്ടും തെളിവ് ചോദിക്കുന്നതു നടപടി ഒഴിവാക്കാനാണെന്ന് ഇന്ത്യ അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it