Sub Lead

ഇസ്രായേല്‍ 90 ഫലസ്തീനികളെ മോചിപ്പിച്ചു (വീഡിയോ)

ഇസ്രായേല്‍ 90 ഫലസ്തീനികളെ മോചിപ്പിച്ചു (വീഡിയോ)
X

റാമല്ല: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ 90 ഫലസ്തീനികളെ വിട്ടയച്ചു. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടനയുടെ നേതാവ് ഖാലിദ ജരാര്‍ അടക്കമുള്ള സ്ത്രീകളും കുട്ടികളുമാണ് ഈ 90 പേരും. ഇസ്രായേലിന്റെ അധിനിവേശത്തിന് എതിരെ നടത്തിയ പ്രസംഗങ്ങളാണ് ഖാലിദ ജയിലില്‍ ആവാന്‍ കാരണമായത്. ഇസ്രായേലി സൈനികര്‍ക്ക് എതിരെ കല്ലെറിഞ്ഞതിന് പിടികൂടി ജയിലില്‍ അടച്ചവരാണ് കുട്ടികള്‍.

തടവുകാരെ മോചിപ്പിക്കുമ്പോള്‍ ആരും ആഹ്ലാദിക്കരുതെന്ന് ഇസ്രായേലി സര്‍ക്കാര്‍ തിട്ടൂരമിറക്കിയിരുന്നെങ്കിലും ഫലസ്തീനികള്‍ അതെല്ലാം തള്ളി. ഇതേ തുടര്‍ന്ന് രണ്ട് ഫലസ്തീനികളെ ഇസ്രായേലി സൈന്യം വെടിവെച്ചു പരിക്കേല്‍പ്പിച്ചു.







Next Story

RELATED STORIES

Share it