Sub Lead

നെതന്യാഹുവിന്റെ സമ്പൂര്‍ണ്ണവിജയം എന്ന വീമ്പിളക്കല്‍ ഗസയുടെ മണ്ണില്‍ തകര്‍ന്നുവീണു: ഹമാസ്

നെതന്യാഹുവിന്റെ സമ്പൂര്‍ണ്ണവിജയം എന്ന വീമ്പിളക്കല്‍ ഗസയുടെ മണ്ണില്‍ തകര്‍ന്നുവീണു: ഹമാസ്
X

ഗസ സിറ്റി: ഫലസ്തീനികള്‍ക്ക് മേല്‍ സമ്പൂര്‍ണ വിജയം നേടുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും സയണിസ്റ്റ് സൈന്യത്തിന്റെയും വീമ്പിളക്കല്‍ ഗസയുടെ മണ്ണില്‍ എന്നന്നേക്കുമായി തകര്‍ന്നുവീണെന്ന് ഹമാസ്. ''നമ്മുടെ ജനതയുടെ കരങ്ങളും ചെറുത്തുനില്‍പ്പും ഉന്നതമായി നിലനില്‍ക്കും. സ്വാതന്ത്ര്യത്തിലേക്കും സ്വയം നിര്‍ണയത്തിലേക്കുമുള്ള തിരിച്ചുവരവ് അടുത്തിരിക്കുകയാണ്. ഫലസ്തീന്‍ ജനത തങ്ങളുടെ ഒത്തൊരുമയിലൂടെ ഉയര്‍ത്തിയ ചെറുത്തുനില്‍പ്പും അധിനിവേശത്തിനേല്‍പ്പിച്ച പരാജയവും ട്രംപിന്റെ പദ്ധതികളെ തള്ളിക്കളയുമെന്ന് ഉറപ്പുനല്‍കുന്നു. വളരെ വ്യക്തമായ സന്ദേശമാണ് ഫലസ്തീനികള്‍ മുഴുവന്‍ ലോകത്തിനും നല്‍കിയത്. ചെറുത്തുനില്‍പ്പിനോട് അവര്‍ പ്രതിബദ്ധത പുലര്‍ത്തി; സ്വാതന്ത്ര്യം ലഭിക്കും വരെ തങ്ങളുടെ പാതയില്‍ പോരാട്ടം തുടരാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തു; ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാകും വരെ ഉറച്ചുനില്‍ക്കാന്‍ അവര്‍ തീരുമാനിച്ചു.''-ഹമാസിന്റെ പ്രസ്താവന പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിച്ചാണ് ജൂതത്തടവുകാരെ സംരക്ഷിച്ചത്. നിരന്തരമായ സയണിസ്റ്റ് ബോംബ് വര്‍ഷങ്ങള്‍ക്കും യുദ്ധക്കുറ്റവാളിയായ നെതന്യാഹു തടവുകാരെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഇടയില്‍ പോലും തടവുകാരുടെ ജീവന്‍ കാക്കാന്‍ ഞങ്ങള്‍ കഠിന പ്രയത്‌നം ചെയ്‌തെന്നും ഹമാസ് അറിയിച്ചു.

അതേസമയം, ഇസ്രായേല്‍ തടവറകളില്‍ അടയ്ക്കപ്പെട്ടിരുന്ന ഫലസ്തീനികളുടെ ആരോഗ്യം വളരെ വഷളായ അവസ്ഥയിലാണുള്ളതെന്ന് മറ്റൊരു പ്രസ്താവയില്‍ ഹമാസ് കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തടവുകാരുടെ അഞ്ചാം ഘട്ട കൈമാറ്റം നടന്നതിനെ തുടര്‍ന്നാണ് ഹമാസിന്റെ പ്രതികരണം. ഇപ്പോഴും ഇതിന് മുമ്പുള്ള ഘട്ടങ്ങളിലും മോചിതരായ ഫലസ്തീനികള്‍ ഇസ്രായേല്‍ തടവറകളില്‍ വിവരണാതീതമായ ദുരിതങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് ഹമാസ് വെളിപ്പെടുത്തി. ഹമാസ് അധീനത്തിലുണ്ടായിരുന്ന തടവുകാരോട് തങ്ങള്‍ എങ്ങനെയാണ് പെരുമാറിയതെന്നും ഇസ്രായേല്‍ തടവറകളില്‍ കഴിഞ്ഞ ഫലസ്തീനികളോട് അധിനിവേശ ശക്തികള്‍ ചെയ്ത ക്രൂരതകള്‍ എത്രത്തോളമാണ് എന്നുള്ളതിനും ലോകം ഇന്ന് സാക്ഷിയാണ്. തടവുകാരോട് മനുഷ്യത്വവും ധാര്‍മികതയും പുലര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ ലോകത്തിന് അറിയാമെന്നും പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it