Sub Lead

ഫലസ്തീന്‍ ഭൂമിയില്‍ 560 കുടിയേറ്റ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍

ബെത്‌ലഹേമിന് തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന കിസാന്‍, അല്‍ റഷായിദ ഗ്രാമങ്ങളിലെ ഫലസ്തീന്‍ ഭൂമിയില്‍ 560 പുതിയ സെറ്റില്‍മെന്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതായി ബെത്‌ലഹേമിലെ വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് കമ്മീഷന്‍ ഓഫീസ് ഡയറക്ടര്‍ ഹസ്സന്‍ ബ്രിജിഹ് പറഞ്ഞു.

ഫലസ്തീന്‍ ഭൂമിയില്‍ 560 കുടിയേറ്റ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍
X

ജെറുസലേം: വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിലെ ഫലസ്തീന്‍ ഭൂമിയില്‍ നൂറുകണക്കിന് പുതിയ കുടിയേറ്റ യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ അംഗീകാരം നല്‍കിയതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബെത്‌ലഹേമിന് തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന കിസാന്‍, അല്‍ റഷായിദ ഗ്രാമങ്ങളിലെ ഫലസ്തീന്‍ ഭൂമിയില്‍ 560 പുതിയ സെറ്റില്‍മെന്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതായി ബെത്‌ലഹേമിലെ വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് കമ്മീഷന്‍ ഓഫീസ് ഡയറക്ടര്‍ ഹസ്സന്‍ ബ്രിജിഹ് പറഞ്ഞു.

കിസാന്‍ ഗ്രാമത്തില്‍ അനധികൃതമായി നിര്‍മ്മിച്ച എബി ഹനഹാലില്‍ 90 പുതിയ സെറ്റില്‍മെന്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് പുതിയ കുടിയേറ്റ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഹസ്സന്‍ ബ്രിജിഹ് പറഞ്ഞു. ബെത്‌ലഹേമിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ കയ്യേറ്റം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it