Sub Lead

ഇറാന്‍-സൗദി യുദ്ധം അരാജകത്വവും നാശവും വിതയ്ക്കുമെന്ന് ഇറാഖ്

മേഖലയിലെ എതിരാളിയായ ഇറാനുമായുള്ള യുദ്ധം ഒഴിവാക്കുന്നതിന് സൗദി അറേബ്യ ശ്രമിക്കുമെന്ന് കരുതുന്നതായി ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി.

ഇറാന്‍-സൗദി യുദ്ധം അരാജകത്വവും നാശവും വിതയ്ക്കുമെന്ന് ഇറാഖ്
X

ബഗ്ദാദ്: മേഖലയിലെ എതിരാളിയായ ഇറാനുമായുള്ള യുദ്ധം ഒഴിവാക്കുന്നതിന് സൗദി അറേബ്യ ശ്രമിക്കുമെന്ന് കരുതുന്നതായി ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി. മറ്റൊരു യുദ്ധത്തിലേക്ക് മേഖല എടുത്തുചാടുന്നത് തടയുക എന്നത് എല്ലാവരുടേയും താല്‍പ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ജസീറയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞ ദിവസമാണ് മെഹ്ദി ബഗ്ദാദില്‍ തിരിച്ചെത്തിയത്. എതിരാളികള്‍ക്ക് കനത്ത നാശം വിതയ്ക്കുന്ന ആവശ്യമായ വിനാശകാരിയായ ആയുധങ്ങള്‍ ആരുടേയും പക്കലില്ല. എന്നാല്‍ യുദ്ധം പ്രദേശമാകെ അരാജകത്വവും നാശവും വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയില്‍ സമാധാനം കൈവരിക്കുന്നതിനു മുന്നോടിയായി യമനില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും മെഹ്ദി ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര അംഗീകാരമുള്ള പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിനെ പുറത്താക്കി ഹൂഥി വിമതര്‍ തലസ്ഥാനമായ സന്‍അയുടെ നിയന്ത്രണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സൗദിയുടേയും യുഎഇയുടേയും നേതൃത്വത്തിലുള്ള സഖ്യം 2015 മാര്‍ച്ചില്‍ യമനില്‍ സൈനികമായി ഇടപെട്ടിരുന്നു. ഈ യുദ്ധത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും രാജ്യം ക്ഷാമത്തിന്റെ പിടിയിലമരുകയും ചെയ്തു.

ഇറാന്‍ ഹൂഥികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുകയുമാണെന്ന് യമന്‍ സര്‍ക്കാര്‍ സേനയെ പിന്തുണയ്ക്കുന്ന സൗദി അറേബ്യ ആരോപിക്കുന്നു. എന്നാല്‍, വിമതരെ നയതന്ത്രപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സൈനിക സഹായം നല്‍കുന്നില്ലെന്നാണ് ഇറാന്റെ ഭാഷ്യം.

Next Story

RELATED STORIES

Share it