ആക്രമിച്ചാല്‍ 'സമ്പൂര്‍ണ യുദ്ധം'; മുന്നറിയിപ്പുമായി ഇറാന്‍

തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സൈനിക ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാനും തങ്ങള്‍ക്ക് ഉദ്ദേശമില്ല. മരണങ്ങളല്ലാതെ മറ്റൊന്നും അത് നല്‍കില്ലെന്നും സരിഫ് വ്യാഴാഴ്ച സിഎന്‍എന്നിനോട് പറഞ്ഞു,

ആക്രമിച്ചാല്‍ സമ്പൂര്‍ണ യുദ്ധം; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: അമേരിക്കയോ സൗദി അറേബ്യയോ ഏതെങ്കിലും വിധത്തില്‍ തെഹ്‌റാനെതിരേ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധമെന്ന് ഇറാന്‍. സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഈ പരാമര്‍ശം നടത്തിയത്.

സൗദി എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂഥികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇറാനില്‍ നിന്നുള്ള ക്രൂയിസ് മിസൈലുകള്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് ഒരു യുദ്ധപ്രവൃത്തിയാണെന്നുമാണ് യുഎസിന്റെ ആരോപണം. അക്രമികള്‍ക്കെതിരേ പ്രതികരിക്കുന്നതിനായി തയ്യാറെടുക്കുകയാണെന്നും യുഎസ് അറിയിച്ചു.

തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സൈനിക ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാനും തങ്ങള്‍ക്ക് ഉദ്ദേശമില്ല. മരണങ്ങളല്ലാതെ മറ്റൊന്നും അത് നല്‍കില്ലെന്നും സരിഫ് വ്യാഴാഴ്ച സിഎന്‍എന്നിനോട് പറഞ്ഞു, എന്നാല്‍, തങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നതിനോട് കണ്ണടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top