Sub Lead

ശാസ്ത്രജ്ഞന്റെ കൊലപാതകം: പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് ഇറാന്‍

ഫോട്ടോകള്‍ ഇറാനിലെ എല്ലാ ഹോട്ടലുകളില്‍ക്കും ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് മാനേജര്‍മാരോടും ഉടമകളോടും അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്ത്രജ്ഞന്റെ കൊലപാതകം: പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് ഇറാന്‍
X

തെഹ്‌റാന്‍: മുതിര്‍ന്ന ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാല് പേരുടെ ചിത്രങ്ങള്‍ ഇറാനിയന്‍ രഹസ്യാന്വേഷണ പുറത്തുവിട്ടു. തലസ്ഥാനമായ തെഹ്‌റാനിന് പ്രാന്തപ്രദേശത്തുള്ള അബ്‌സാര്‍ദിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടത്.ഫോട്ടോകള്‍ ഇറാനിലെ എല്ലാ ഹോട്ടലുകളില്‍ക്കും ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് മാനേജര്‍മാരോടും ഉടമകളോടും അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് തെഹ്‌റാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ലെങ്കിലും കൊലയ്ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദാണെന്നാണ് പൊതുവെയുള്ള വിശ്വാസം.

അപകടസ്ഥലത്ത് ആരുടെയും സാന്നിധ്യമില്ലായിരുന്നുവെന്നും വിദൂര നിയന്ത്രിത ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സങ്കീര്‍ണമായ ആക്രമണം ഇസ്രയേല്‍ നടത്തിയതെന്നും ഫക്രിസാദെയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു പിന്നാലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇസ്രയേലിന്റെയും മൊസാദിന്റെയും പങ്ക് വ്യക്തമാണെന്നും ഇറാനിലെ നിരോധിത തീവ്രവാദ സംഘടന മുജാഹിദീന്‍ എ ഖല്‍കിന്റെ പങ്കും അദ്ദേഹം സംശയിക്കുന്നുണ്ട്.

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മജീദ് ഷഹ്‌രിയാര്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷകത്തിനു തൊട്ടു മുന്‍പാണ് ഇറാനെ ഞെട്ടിച്ച് പുതിയ കൊലപാതകം. യുഎസില്‍ ട്രംപ് ഭരണകൂടം പടിയിറങ്ങുന്നതിനു തൊട്ടുമുന്‍പുണ്ടായ കൊലപാതകം മേഖലയില്‍ വീണ്ടും സംഘര്‍ഷം വിതയ്ക്കുകയാണ്.

Next Story

RELATED STORIES

Share it