ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന് അമേരിക്ക

എന്നാല്‍, എണ്ണക്കപ്പലിന്റെ സുരക്ഷയ്ക്കായി അകമ്പടി സേവിച്ച ബ്രിട്ടീഷ് നാവികസേനാ കപ്പലിന്റെ മുന്നറിയിപ്പ് നല്‍കിയതോടെ ബോട്ടുകള്‍ പിന്‍മാറിയെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന് അമേരിക്ക

തെഹ്‌റാന്‍: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ സായുധ ബോട്ടുകള്‍ ശ്രമിച്ചതായി അമേരിക്ക. എന്നാല്‍, എണ്ണക്കപ്പലിന്റെ സുരക്ഷയ്ക്കായി അകമ്പടി സേവിച്ച ബ്രിട്ടീഷ് നാവികസേനാ കപ്പലിന്റെ മുന്നറിയിപ്പ് നല്‍കിയതോടെ ബോട്ടുകള്‍ പിന്‍മാറിയെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിനിടെയാണ്് ബ്രിട്ടീഷ് പെട്രോളിയത്തിനു കീഴിലുള്ള ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയത്. എണ്ണക്കപ്പലിനു സമീപമെത്തിയ സായുധ ബോട്ടുകള്‍, എണ്ണടാങ്കര്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, എണ്ണക്കപ്പലിന് അകമ്പടി സേവിച്ചെത്തിയ എച്ച്എംഎസ് മോണ്‍ട്രോസ് സായുധ ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംഘം പിന്മാറുകയായിരുന്നു.

അന്താരാഷ്ട്ര നിയമത്തിന് എതിരായി മൂന്നു ഇറാനിയന്‍ യാനങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ബ്രിട്ടീഷ് വാണിജ്യകപ്പലിന്റെ സഞ്ചാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ബ്രിട്ടീഷ് എണ്ണടാങ്കര്‍ തടയാന്‍ ശ്രമിച്ചെന്ന റിപോര്‍ട്ടുകള്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് നിഷേധിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടു പോയെന്ന് ആരോപിച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് വച്ച് പിടികൂടിയിരുന്നു. സംഭവത്തില്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top