Sub Lead

ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവം: ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയം ഇടപെടുന്നു

ഇന്ത്യക്കാരുടെ മോചനത്തിനായി ഇറാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിവരികയാണെന്നു വിദേശകാര്യ മന്ത്രാലയ പ്രതിനിധി റാവിഷ് കുമാര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവം: ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയം ഇടപെടുന്നു
X

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ഇന്ത്യക്കാരുടെ മോചനത്തിനായി ഇറാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിവരികയാണെന്നു വിദേശകാര്യ മന്ത്രാലയ പ്രതിനിധി റാവിഷ് കുമാര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്.

ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് നടപടിക്ക് പ്രതികാരമായാണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. എന്താണ് ഇറാനില്‍ സംഭവിച്ചതെന്ന് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് റാവിഷ് കുമാര്‍ പറയുന്നു. ഇറാന്‍ സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വംശജരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമിക്കും. അക്കാര്യം ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ പറഞ്ഞു. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കപ്പല്‍ ഉടമകള്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ വരികയായിരുന്ന കപ്പലിനെ ഇറാനിയന്‍ സൈന്യം വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറാനിയന്‍ മല്‍സ്യബന്ധന ബോട്ടുമായി ബ്രിട്ടീഷ് കപ്പല്‍ കൂട്ടിയിടിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് അംഗങ്ങള്‍.

കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനാണ്. എന്നാല്‍ കപ്പല്‍ ബ്രിട്ടനില്‍ നിന്നാണ്. അതേസമയം കപ്പലിലെ അംഗങ്ങള്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it