Sub Lead

ഒരു യുഎസ് കപ്പലും ഹോര്‍മുസ് കടന്നിട്ടില്ലെന്ന് ഇറാന്‍

ഒരു യുഎസ് കപ്പലും ഹോര്‍മുസ് കടന്നിട്ടില്ലെന്ന് ഇറാന്‍
X

ഒരു യുഎസ് കപ്പലും ഹോര്‍മുസ് കടലിടുക്ക് കടന്നു പോയിട്ടില്ലെന്ന് ഇറാന്‍. വെടിനിര്‍ത്തലിന് ശേഷവും യുഎസ് കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് ഒരു യുഎസ് കപ്പലും കടന്നിട്ടില്ലെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇറാന്റെ ഐആര്‍ഐബി പ്രക്ഷേപകന്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി യുഎസ് നാവിക കപ്പലുകള്‍ ജലപാത കടന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ യുഎസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രതികരണം.

Next Story

RELATED STORIES

Share it