Sub Lead

ആണവക്കരാര്‍: യുഎസുമായും യൂറോപ്യന്‍ യൂനിയനുമായും ചര്‍ച്ചയില്ലെന്ന് ഇറാന്‍

വാഷിങ്ടണ്‍ ആദ്യം ഏകപക്ഷീയമായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് അനൗപചാരിക ചര്‍ച്ച നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞത്.

ആണവക്കരാര്‍: യുഎസുമായും യൂറോപ്യന്‍ യൂനിയനുമായും ചര്‍ച്ചയില്ലെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ലോക വന്‍ ശക്തികളുമായുള്ള 2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും അനൗപചാരിക കൂടിക്കാഴ്ച നടത്താനുള്ള നിര്‍ദേശം തള്ളി ഇറാന്‍. വാഷിങ്ടണ്‍ ആദ്യം ഏകപക്ഷീയമായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് അനൗപചാരിക ചര്‍ച്ച നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞത്.

'അമേരിക്കയുടെയും മൂന്ന് യൂറോപ്യന്‍ ശക്തികളുടെയും സമീപകാല നടപടികളും പ്രസ്താവനകളും കണക്കിലെടുക്കുമ്പോള്‍, യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി നിര്‍ദ്ദേശിച്ച ഈ രാജ്യങ്ങളുമായുള്ള അനൗപചാരിക ചര്‍ച്ചയ്ക്കു സമയമിതാണെന്ന് കരുതുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു. ഇറാനിയന്‍ മാധ്യമങ്ങളാണ് ഖതിബ്‌സാദെയെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഇറാന്‍ നീക്കത്തെ നിരാശാജനകമെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. അതേസയമം, ചര്‍ച്ചാ നീക്കങ്ങളുമായി മുന്നോട്ട് പോവുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ആണവ കരാറിനെക്കുറിച്ചും മറ്റ് കക്ഷികളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെലിന്റെ നിര്‍ദേശം തെഹ്‌റാന്‍ പഠിക്കുകയാണെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it