Sub Lead

യുഎസിനായി ചാരവൃത്തി; മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി

മന്ത്രാലയത്തിന്റെ എയ്‌റോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയും 2016ല്‍ വിരമിക്കുകയും ചെയ്ത റെസ അസ്ഗരിയെ കഴിഞ്ഞാഴ്ചയാണ് വധിച്ചതെന്ന് ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മായേലി പറഞ്ഞു.

യുഎസിനായി ചാരവൃത്തി; മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി
X

തെഹ്‌റാന്‍: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ശിക്ഷക്കപ്പെട്ട മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഇറാന്‍ വധിച്ചതായി ജൂഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ എയ്‌റോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയും 2016ല്‍ വിരമിക്കുകയും ചെയ്ത റെസ അസ്ഗരിയെ കഴിഞ്ഞാഴ്ചയാണ് വധിച്ചതെന്ന് ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മായേലി പറഞ്ഞു.

വിരമിക്കുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷം അദ്ദേഹം സിഐഎയ്ക്കായി വിവരങ്ങള്‍ ചോര്‍ത്തി. തങ്ങളുടെ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎയ്ക്ക് വിറ്റ് അവരില്‍ നിന്ന് പണം വാങ്ങിഒടുവില്‍ കണ്ടെത്തി വിചാരണ ചെയ്തു വധശിക്ഷ വിധിക്കുകയായിരുന്നുവെന്നും ഇസ്മായേലി പറഞ്ഞു.

യുഎസിനും ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനും വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ട മറ്റൊരു ഇറാനിയന്‍ പൗരന്‍ മഹ്മൂദ് മൂസവി മാജിദ് വധശിക്ഷ കാത്ത് കഴിയുകയാണെന്നും ഇസ്മായിലി കൂട്ടിച്ചേര്‍ത്തു. ഇറാനിലെ സായുധ സേനയില്‍ ചാരപ്പണി നടത്തിയെന്നും ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത സൈനിക കമാന്‍ഡറായ കാസിം സുലൈമാനിയെ കണ്ടെത്താന്‍ യുഎസിനെ സഹായിച്ചെന്നുമാണ് മാജിദിനെതിരായ കുറ്റം.

Next Story

RELATED STORIES

Share it