Sub Lead

സുലൈമാനിയെ വധിക്കാന്‍ ബ്രിട്ടീഷ് കമ്പനി സഹായിച്ചു; വെളിപ്പെടുത്തലുമായി ഇറാന്‍

സുലൈമാനി കൊല്ലപ്പെട്ട ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന സുരക്ഷ ജി4എസിനാണ്.

സുലൈമാനിയെ വധിക്കാന്‍ ബ്രിട്ടീഷ് കമ്പനി സഹായിച്ചു; വെളിപ്പെടുത്തലുമായി ഇറാന്‍
X

തെഹ്‌റാന്‍/ബാഗ്ദാദ്: അമേരിക്ക ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ജനറല്‍ ഖാസിം സുലൈമാനി സഞ്ചരിച്ച വിമാനത്തിന്റെ വരവ് സംബന്ധിച്ച വിശദാംശങ്ങള്‍ ബ്രിട്ടീഷ് കമ്പനിയായ ജി4എസ് ഇറാഖിലെ യുഎസ് സായുധ സേനയ്ക്ക് കൈമാറിയതായി ഇറാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍ ആരോപിച്ചു.

സുലൈമാനി കൊല്ലപ്പെട്ട ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന സുരക്ഷ ജി4എസിനാണ്. ഇറാന്‍ പരമോന്നത കോടതി ചീഫ് ജസ്റ്റിസ് ഇബ്രാഹിം റെയ്‌സി, ജുഡീഷ്യല്‍, മിലിട്ടറി, സെക്യൂരിറ്റി, ഇന്റലിജന്‍സ്, പൊളിറ്റിക്കല്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംബന്ധിച്ച സുലൈമാനിയുടേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട സിറ്റിങിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപണം ഉന്നയിച്ചത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകത്തില്‍ ജര്‍മ്മനിയുടെ പങ്കും വെളിപ്പെട്ടിട്ടുണ്ടെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സുലൈമാനിയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സംവിധാനം ഓപറേറ്റ് ചെയ്തതില്‍ ജര്‍മ്മനിയിലെ യുഎസ് വ്യോമസേനയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവര്‍ക്കൊപ്പം ബ്രിട്ടീഷ് കമ്പനിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഉള്ള ഒരുക്കത്തിലാണ് ഇറാന്‍ അധികൃതര്‍. സുലൈമാനിയുടെ വധത്തിന് ഉത്തരവാദികളായ 45 യുഎസ് പൗരന്മാരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന് സമന്‍സ് ഹരജി സമര്‍പ്പിച്ചെന്നും മെഹര്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it