Sub Lead

ഇഡി ജോയിന്റ് ഡയറക്ടറും പോലിസ് കമ്മീഷണറും ഇആര്‍എസ് എടുത്ത് ബിജെപിയിലേക്ക്; യുപി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവും

ഇഡി ജോയിന്റ് ഡയറക്ടറും പോലിസ് കമ്മീഷണറും ഇആര്‍എസ് എടുത്ത് ബിജെപിയിലേക്ക്; യുപി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവും
X

കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാണ്‍പൂര്‍ പോലിസ് കമ്മീഷണറും ഇഡി ജോയിന്റ് ഡയറക്ടറും ഇആര്‍എസ്(വോളണ്ടറി റിട്ടയര്‍മെന്റ്) എടുത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു. വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ കാണ്‍പൂര്‍ പോലിസ് കമ്മീഷണര്‍ അസീം അരുണ്‍ വിആര്‍എസ് എടുത്തിരുന്നു. ബിജെപിയില്‍ ചേരുന്ന കാര്യം അസിം അരുണ്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കനൗജ് സദര്‍ സീറ്റില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇഡി(എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്) ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിംഗും വിആര്‍എസ് എടുത്തിട്ടുണ്ട്. ഗാസിയാബാദിലെ സാഹിബാബാദില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തനിക്ക് ബിജെപിയില്‍ ചേരാന്‍ വാഗ്ദാനം ചെയ്തതായി കാണ്‍പൂര്‍ പോലിസ് കമ്മീഷണര്‍ അസീം അരുണ്‍ പ്രസ്താവനയില്‍ പറയുന്നു. പുതിയ രീതിയില്‍ രാജ്യത്തെയും സമൂഹത്തെയും സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യോഗി ആദിത്യനാഥ് ജി എന്നെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗത്വത്തിന് യോഗ്യനായി കണക്കാക്കുന്നുണ്ടെന്നും അരുണ്‍ കുറിച്ചു.

ഇഡിയുടെ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിംഗ് വിആര്‍എസ് എടുത്തതായും വാര്‍ത്തയുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹവും പറയുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ വിആര്‍എസിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 1996ലെ പിപിഎസ് ഉദ്യോഗസ്ഥനാണ്. അഡീഷണല്‍ എസ്പിയായ അദ്ദേഹം പിന്നീട് ഇഡിയില്‍ എത്തിയത്. ഗാസിയാബാദിലെ സാഹിബാബാദ് നിയമസഭാ സീറ്റില്‍ നിന്ന് രാജേശ്വര്‍ സിംഗ് മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it