Sub Lead

ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചു; കുവൈത്ത് മുന്‍ അമീറിന്റെ പൗത്രന്‍ അറസ്റ്റില്‍

കേപിറ്റല്‍ ഗവര്‍ണറേറ്റിലെ ലൈസന്‍സിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സാലിഹ് അല്‍ റാഷിദിന്റെ പരാതിയിലാണു അറ്‌സറ്റ്. കഴിഞ്ഞ ആഴ്ചയാണു കേസിനു ആസ്പദമായ സംഭവം.

ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചു; കുവൈത്ത് മുന്‍ അമീറിന്റെ പൗത്രന്‍ അറസ്റ്റില്‍
X

കുവൈത്ത് സിറ്റി: ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥന്റെ പരാതിയില്‍ രാജ കുടുംബാംഗവും മുന്‍ കുവൈത്ത് അമീറിന്റെ പൗത്രനുമായ വ്യക്തിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കേപിറ്റല്‍ ഗവര്‍ണറേറ്റിലെ ലൈസന്‍സിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സാലിഹ് അല്‍ റാഷിദിന്റെ പരാതിയിലാണു അറ്‌സറ്റ്. കഴിഞ്ഞ ആഴ്ചയാണു കേസിനു ആസ്പദമായ സംഭവം. തന്റെ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനത്തിന്റെ കടലാസു പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ഷൈഖ് തന്റെ പിആര്‍ഓയെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍, മതിയായ രേഖകളുടെ അഭാവത്തില്‍ ലൈസന്‍സിംഗ് വിഭാഗം മേധാവിയായ സാലിഹ് അല്‍ റാഷിദ് അപേക്ഷ തിരിച്ചയച്ചു. ഇക്കാര്യം പിആര്‍ഒ അറിയിയിച്ചതിനു പിന്നാലെ കുപിതനായ ഷൈഖ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് അധിക്ഷേപിക്കുകയും അവ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഓഡിയോ ക്ലിപ്പ് തരംഗമായതോടെ കുവൈത്തി ജനത ഉദ്യോഗസ്ഥനു പിന്തുണയുമായി എത്തുകയും ഷൈഖിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പാര്‍ലമന്റ് അംഗങ്ങളും ഷൈഖിന് എതിരെ നിലപാട് സ്വീകരിച്ചു രംഗത്തു വരികയും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യ നിര്‍വ്വഹണത്തിനു ഭംഗം വരുത്തല്‍, ഭീഷണിപെടുത്തല്‍, അനുവാദം കൂടതെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ മുതലായ കുറ്റങ്ങളാണു ഷൈഖിന് എതിരേ ചുമത്തിയത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഷൈഖ് കുറ്റം നിഷേധിച്ചു. ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണു അന്വേഷണ ഉദ്യോഗസ്ഥര്‍.

Next Story

RELATED STORIES

Share it