സമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രിക്കെതിരേ അവഹേളനം; യാസര്‍ എടപ്പാളിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്
മലപ്പുറം ചങ്ങരംകുളം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മലപ്പുറം എസ്പി യാസറിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

മലപ്പുറം: യാസര്‍ എടപ്പാളിനെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടിസ്. മലപ്പുറം ചങ്ങരംകുളം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മലപ്പുറം എസ്പി യാസറിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.
പ്രവാസിയായ യാസറിനെ യുഎഇയില്‍ നിന്നു ഡീപോര്‍ട്ട് ചെയ്യാന്‍ മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.
മന്ത്രിക്കെതിരേ സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് യാസര്‍ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ ഓഫിസിന് മുന്നില്‍ യാസര്‍ എടപ്പാളിന്റെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു.
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMT