കാസര്‍ഗോട്ട് ഇരട്ടകൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ്പി റഫീഖിനെ മാറ്റിയത്. ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് മാറ്റിയത്. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയതോടെയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് ആരോപണമുണ്ട്.

കാസര്‍ഗോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി.ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. പകരം െ്രെകംബ്രാഞ്ച് എസ്പി സാബു മാത്യുവിനെ നിയമിച്ചിട്ടുണ്ട്.
അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ്പി റഫീഖിനെ മാറ്റിയത്. ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് മാറ്റിയത്. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയതോടെയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് ആരോപണമുണ്ട്.
കേസില്‍ അറസ്റ്റിലായ എ പീതാംബരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കൂടുതല്‍ സിപിഎം നേതാക്കള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പറയുന്നു.
ഇക്കാര്യം വ്യക്തമാക്കി അവര്‍ പോലിസ് മേധാവിക്ക് പരാതി നല്‍കുകയും അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT