Sub Lead

ഡെമോക്രസിയില്‍ നിന്നും മൊബ്രോക്രസിയിലേക്കുള്ള മാറ്റം പൂര്‍ണമായി: മെഹ്ബൂബ മുഫ്തി

'മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു' മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ഡെമോക്രസിയില്‍ നിന്നും മൊബ്രോക്രസിയിലേക്കുള്ള മാറ്റം പൂര്‍ണമായി: മെഹ്ബൂബ മുഫ്തി
X

ന്യൂഡല്‍ഹി: ജാമിഅ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ ഹിന്ദുത്വ വാദി വെടിയുതിര്‍ത്തതിനെതിരേ കടുത്ത വിമര്‍ശനവുമായി പിഡിപി പ്രസിഡണ്ട് മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ പ്രതികരണവുമായി രംഗത്തെത്തിയത്. വെടിവെപ്പിലൂടെ ജനാധിപത്യത്തില്‍ നിന്നും മോബോക്രസിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം പൂര്‍ണമായെന്ന് അവര്‍ പറഞ്ഞു.

'മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു' മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിഅ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു വെടിവെപ്പ്. പോലിസ് നോക്കി നില്‍ക്കേ നടത്തിയ ആക്രമണത്തില്‍ സര്‍വകലാശായിലെ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത യുവാവിനെ ദില്ലി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it