- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ എട്ടായി
പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് 57കാരന്‍ മരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ലെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശൂപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധ മൂലം രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് 57കാരന്‍ മരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ലെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശൂപത്രി വൃത്തങ്ങള്‍ അറിയിച്ചു. എവിടെനിന്നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏഴാമത്തെ കേസാണിത്.
ബ്രിട്ടനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ബംഗാളില്‍ ആദ്യമായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് പോസിറ്റീവ് ആണെന്ന് പരീക്ഷിക്കുന്നതിനുമുമ്പ് യുവാവ് നിരവധി പേരുമായി ഇടപഴകിയിരുന്നു.
അതേസമയം, കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് 19 പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായും നടപ്പാക്കാന്‍ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.ആഭ്യന്തര സെക്രടറി കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും സംസാരിച്ചു ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം ആശുപത്രികള്‍ സജ്ജമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















