Sub Lead

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം അതിവേഗം പടരാന്‍ കാരണമാവുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ കാണുന്ന വകഭേദം പരിശോധിച്ചപ്പോള്‍ അവ അതിവേഗം പടരുന്നതാണെന്ന സൂചനയാണു ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകാരോഗ്യ സംഘടനയിലെ ഉന്നത ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം അതിവേഗം പടരാന്‍ കാരണമാവുമെന്ന് മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം മഹാമാരിയുടെ രണ്ടാം തരംഗത്തെ ത്വരിതപ്പെടുത്തുമെന്ന് ലോകാരോഗ്യ സംഘടനയിലെ ഉന്നത ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 4,000ത്തിലധികം പേര്‍ മരണപ്പെടുകയും 24 മണിക്കൂറിനിടെ 403,738 പുതിയ കൊവിഡ് കേസുകളും റിപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ കാണുന്ന വകഭേദം പരിശോധിച്ചപ്പോള്‍ അവ അതിവേഗം പടരുന്നതാണെന്ന സൂചനയാണു ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. വൈറസിന്റെ ബി 1.617 വകഭേദത്തില്‍ ട്രാന്‍സ്മിഷന്‍ വര്‍ദ്ധിപ്പിക്കുന്ന ചില മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ വാക്‌സിനേഷന്‍ വഴിയോ പ്രകൃതിദത്ത അണുബാധ മൂലമോ ഉണ്ടാകുന്ന ആന്റിബോഡികളെ പ്രതിരോധിക്കുന്നതായിരിക്കുമെന്നും സൗമ്യാ സ്വമിനാഥന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, രാജ്യത്ത് കാണപ്പെടുന്ന കേസുകളിലും മരണങ്ങളിലെയും ഭയാനകമായ വര്‍ധനവിനു വകഭേദം മാത്രം കാരണമാകില്ലെന്ന് അവര്‍ പറഞ്ഞു. വലിയ സാമൂഹിക കൂടിച്ചേരലുകളും വലിയ ഒത്തുചേരലുകളുമാണ് ഇതിനു കാരണമാവുന്നത്.

'ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത്, കുറഞ്ഞ രീതിയില്‍ വ്യാപനം പിടിച്ചുനിര്‍ത്താനാവുമായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ അതാണ് സംഭവിച്ചത്. മെല്ലെ മെല്ലെ അത് വര്‍ദ്ധിച്ചുകൊണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ സമയത്ത് അത് അടിച്ചമര്‍ത്താന്‍ വളരെ പ്രയാസമാണ്. കാരണം അതില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഇത് നിര്‍ത്താന്‍ വളരെ പ്രയാസമുള്ള നിരക്കില്‍ വര്‍ധിക്കുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും ഒരു മഹാദുരന്തമാണ്. കുടുംബാംഗങ്ങള്‍ ഐസിയു കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. ആശുപത്രികളില്‍ അടിസ്ഥാന വൈദ്യസഹായം തീര്‍ന്നു. ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി രോഗികള്‍ മരിച്ചു. ബ്രിട്ടീഷ് ജേണലായ ലാന്‍സെറ്റിന്റെ ആഗസ്തിലെ എഡിറ്റോറിയലില്‍ ഇന്ത്യയില്‍ ഒരു മില്യണ്‍ മരണങ്ങളുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Indian variant driving catastrophic second wave: Top WHO scientist

Next Story

RELATED STORIES

Share it