Sub Lead

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു
X

കൊല്‍ക്കത്ത: മുന്‍ ഡേവിസ് കപ്പ് പരിശീലകനും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവുമായിരുന്ന അക്തര്‍ അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ് കോച്ച് സീഷാന്‍ അലിയുടെ പിതാവാണ്. ആക്രമണാത്മക സെര്‍വുകളിലും വോളി ഗെയിമുകളിലും കഴിവ് തെളിയിച്ച അക്തര്‍ അലി സ്വന്തം കരിയറിനു പുറമെ ലിയാന്‍ഡര്‍ പേസ്, വിജയ് അമൃതരാജ്, രമേശ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് നഗരത്തിലെ ആശുപത്രിയിലേക്കു മാറ്റിയത്. അര്‍ബുദത്തിനു പുറമെ ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഡിഎല്‍ടിഎയില്‍ ജൂനിയര്‍ ദേശീയ ക്യാംപില്‍ പരിശീലനം നല്‍കുന്ന സീഷാന്‍ അലി തിങ്കളാഴ്ച പിതാവിനൊപ്പം കുറച്ചുസമയം ചെലവഴിച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയെങ്കിലും മരണ വാര്‍ത്ത അറിഞ്ഞ് കൊല്‍ക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. 1958നും 1964നും ഇടയില്‍ എട്ട് ഡേവിസ് കപ്പ് കളിച്ച അക്തര്‍ ഇന്ത്യന്‍ ടീമിന്റെ നായകനും പരിശീലകനുമായിരുന്നു. നിരവധി താരങ്ങള്‍ അക്തര്‍ അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Indian Tennis Legend Akhtar Ali Dies At 83

Next Story

RELATED STORIES

Share it