Sub Lead

വനിതാ ഡോക്ടര്‍മാരെ സ്പര്‍ശിക്കാന്‍ രോഗിയായി അഭിനയിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

വനിതാ ഡോക്ടര്‍മാരെ സ്പര്‍ശിക്കാന്‍ രോഗിയായി അഭിനയിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
X

ഒന്റാറിയോ: വനിതാ ഡോക്ടര്‍മാരെ സ്പര്‍ശിക്കാന്‍ രോഗിയായി അഭിനയിച്ച ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ അറസ്റ്റില്‍. മിസ്സിസാഗ പ്രദേശത്തെ വിവിധ ക്ലിനിക്കുകളില്‍ കയറി അതിക്രമം കാണിച്ച വൈഭവ് എന്നയാളെയാണ് പീല്‍ റീജ്യണല്‍ പോലിസ് അറസ്റ്റ് ചെയ്തത്. വിവിധ ക്ലിനിക്കുകളില്‍ ഇയാള്‍ വ്യാജ രോഗിയായി എത്തി വനിതാഡോക്ടര്‍മാരെ കൊണ്ട് തന്നെ സ്പര്‍ശിപ്പിച്ചുവെന്നും പോലിസ് അറിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ അസുഖമുണ്ടെന്ന രീതിയിലാണ് ഇയാള്‍ എത്തിയിരുന്നത്. പൊതുസ്ഥലത്ത് അസഭ്യമായി പെരുമാറുക, വ്യാജ സ്വത്വം രൂപീകരിക്കുക, അതിലൂടെ നേട്ടമുണ്ടാക്കുക തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരേ കേസ്.

Next Story

RELATED STORIES

Share it