Sub Lead

വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഇന്ത്യക്കാരന് എട്ട് വര്‍ഷം തടവ്; നാസി രാജ്യം നിര്‍മിക്കാനായിരുന്നു പദ്ധതി

വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഇന്ത്യക്കാരന് എട്ട് വര്‍ഷം തടവ്; നാസി രാജ്യം നിര്‍മിക്കാനായിരുന്നു പദ്ധതി
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ എട്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. നാസി പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാജ്യം നിര്‍മിക്കാന്‍ ശ്രമിച്ച വര്‍ഷിത കാണ്ഡുല എന്ന 20കാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. യുഎസ് ഗ്രീന്‍കാര്‍ഡ് ഹോള്‍ഡറായ ഇയാള്‍ തെലങ്കാനയിലെ ചന്ദനഗര്‍ സ്വദേശിയാണ്.

വാഷിങ്ടണിലെ സെന്റ് ലൂയിസില്‍ താമസിക്കുന്ന ഇയാള്‍ 2023 മേയ് 22നാണ് വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന് എഫ്ബിഐ അറിയിച്ചു. പ്രദേശത്തെ വിമാനത്താവളത്തില്‍ വൈകീട്ട് 5.20ന് വന്നിറങ്ങിയ ഇയാള്‍ 6.30ന് ട്രക്ക് വാടകയ്ക്ക് എടുത്ത ശേഷം 9.30ഓടെ വൈറ്റ് ഹൗസിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ബാരിയറുകളില്‍ തട്ടി ട്രക്ക് നിന്നതോടെ ഇയാള്‍ പുറത്തിറങ്ങി. ബാഗില്‍ നിന്നും സ്വസ്തിക പതിച്ച നാസി പതാക ഉയര്‍ത്തി. പ്രദേശത്തുണ്ടായിരുന്ന യുഎസ് പാര്‍ക്ക് പോലിസും രഹസ്യാന്വേഷണ വിഭാഗവും ഇയാളെ പിടികൂടുകയായിരുന്നു.

യുഎസിലെ ഭരണകൂടത്തെ അട്ടിമറിച്ച് നാസി ജര്‍മനി മാതൃകയിലുള്ള ഭരണകൂടം സ്ഥാപിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആവശ്യമെങ്കില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ഉന്നത ഉദ്യോഗസ്ഥരേയും കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും ഇയാള്‍ പോലിസിന് മൊഴി നല്‍കി. ട്രക്ക് ആക്രമണത്തില്‍ 3.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആക്രമണം നടത്താന്‍ സ്വകാര്യ സായുധസംഘങ്ങളെ ഇയാള്‍ സമീപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it