12കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13 വര്‍ഷം തടവും ചാട്ടവാര്‍ അടിയും ശിക്ഷ
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
BY SRF12 Jan 2019 2:45 PM GMT

X
SRF12 Jan 2019 2:45 PM GMT
സിംഗപ്പൂര്‍: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് 13 വര്‍ഷം ജയില്‍ ശിക്ഷയും 12 ചൂരല്‍ അടിയും ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. മിനിമാര്‍ട്ടില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി (31)യെ ആണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഉദയകുമാറിന്റെ ഫോണ്‍ പരിശോധിച്ച മറ്റൊരു കാമുകി 12കാരിയുടെ നഗ്‌ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പെണ്‍കുട്ടിയ്ക്ക് സമ്മാനങ്ങളും വിവാഹ വാഗ്ദാനവും നല്‍കിയായിരുന്നു പീഡനം. മൂന്ന് മാസത്തോളം പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗിച്ചെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ നിഷ്‌കളങ്കത ഉദയകുമാര്‍ ചൂഷണം ചെയ്‌തെന്ന് കോടതി വിലയിരുത്തി. 2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്ന ഉദയകുമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയ്ക്ക് സമ്മാനവും പണവും നല്‍കി ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കോടതി കണ്ടെത്തി.
Next Story
RELATED STORIES
ഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT