Sub Lead

കശ്മീര്‍ ഇന്ത്യ യുഎന്നില്‍ ഉന്നയിക്കില്ല

സെപ്തംബര്‍ 21 മുതല്‍ 27 വരെ നീളുന്ന യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രി പുറപ്പെടും.ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി 24ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

കശ്മീര്‍ ഇന്ത്യ യുഎന്നില്‍ ഉന്നയിക്കില്ല
X

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ ഉന്നയിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.ഈ മാസം 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ഉന്നയിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.കശ്മീര്‍ വിഷയം യുഎന്നില്‍ പാകിസ്താന്‍ ഉന്നയിച്ചപ്പോള്‍ ആഭ്യന്തര വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ തള്ളിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് യുഎന്‍ പൊതുസഭയില്‍ വിഷയം പരാമര്‍ശിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്.സെപ്തംബര്‍ 21 മുതല്‍ 27 വരെ നീളുന്ന യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രി പുറപ്പെടും.ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി 24ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

സെപ്തംബര്‍ 27ന് മോദി യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ വിമാനത്തിന് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത് അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ യുഎസ് നടപടി സംബന്ധിച്ചും ചര്‍ച്ച ചെയ്യും.

Next Story

RELATED STORIES

Share it