Sub Lead

കോഹ് ലിയുടെ മികവില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം; പരമ്പരയില്‍ മുന്നില്‍

50 പന്തുകളില്‍ നിന്ന് ആറു സിക്‌സറുകളും ആറു ബൗണ്ടറിയും സഹിതം 94 റണ്‍സുമായി പുറത്താവാതെനിന്ന കോഹ് ലിയാണ് ഇന്ത്യയ്ക്ക് അതുല്യവിജയം സമ്മാനിച്ചത്

കോഹ് ലിയുടെ മികവില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം; പരമ്പരയില്‍ മുന്നില്‍
X

ഹൈദരാബാദ്: ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മല്‍സരം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 208 റണ്‍സ് പിന്തുടര്‍ന്നാണ് ടീം ഇന്ത്യ വിജയക്കൊടി പാറിച്ചത്. 50 പന്തുകളില്‍ നിന്ന് ആറു സിക്‌സറുകളും ആറു ബൗണ്ടറിയും സഹിതം 94 റണ്‍സുമായി പുറത്താവാതെനിന്ന കോഹ് ലിയാണ് ഇന്ത്യയ്ക്ക് അതുല്യവിജയം സമ്മാനിച്ചത്. ട്വന്റി-20യില്‍ കോഹ് ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നെങ്കിലും ആദ്യ ട്വന്റി 20യിലെ സെഞ്ചുറി മോഹം ഇക്കുറിയും സഫലമായില്ല.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റില്‍ തന്നെ ലോകേഷ് രാഹുല്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയത് ഇന്ത്യയ്ക്ക് കരുത്തായി. 40 പന്തില്‍നിന്ന് രാഹുല്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 62 റണ്‍സാണെടുത്തത്. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ(10 പന്തില്‍ എട്ട്)യുടെ വിക്കറ്റ് നഷ്ടമായെങ്കിലും ലോകേഷ്-കോഹ് ലി സഖ്യം സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുകയായിരുന്നു. 61 പന്തില്‍നിന്നാണ് ഇവരുടെ കൂട്ടുകെട്ട് 100 റണ്‍സെടുത്തത്. ട്വന്റി20യില്‍ ഇന്ത്യ പിന്തുടര്‍ന്നു ജയിക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ മൊഹാലിയിലെടുത്ത 207 റണ്‍സാണ് ഇതിനു മുമ്പത്തെ മികച്ച ചേസിങ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡിസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണെടുത്തത്. രാജ്യാന്തര ട്വന്റി-20യിലെ കന്നി അര്‍ധസെഞ്ചുറിയുമായി ഷിംറോണ്‍ ഹെറ്റ്മയറാണ് മികച്ച സ്‌കോര്‍ നല്‍കിയത്. 41 പന്തില്‍ രണ്ടു ബൗണ്ടറിയും നാലു സിക്‌സറും സഹിതം 56 റണ്‍സാണ് ഷിംറോണ്‍ ഹെറ്റ്മയര്‍ എടുത്തത്. എവിന്‍ ലൂയിസ്(17 പന്തില്‍ 40), ബ്രണ്ടന്‍ കിങ്(23 പന്തില്‍ 31), ക്യാപ്റ്റന്‍ കിരണ്‍ പൊള്ളാര്‍ഡ്(19 പന്തില്‍ 37), ജെയ്‌സന്‍ ഹോള്‍ഡര്‍(9 പന്തില്‍ പുറത്താകാതെ 24) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്കു വേണ്ടി യുസ്‌വേന്ദ്ര ചെഹല്‍ രണ്ടും രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Next Story

RELATED STORIES

Share it