Sub Lead

യുക്രെയ്‌ന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ

യുക്രെയ്‌ന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ
X

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയ്‌ന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രെയ്‌ന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഇന്ത്യ യുക്രെയ്‌നെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.

അതേസമയം സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ നടന്നു. പോരാട്ടം നിര്‍ത്തണമെന്നാണ് യുഎന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ റഷ്യയുടെയും യുക്രെയ്‌ന്റെയും അംബാസഡര്‍മാര്‍ തമ്മില്‍ രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങള്‍ നടന്നു. ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. 131 മലയാളികളെ ഇതുവരെ യുെ്രെകനില്‍ നിന്ന് നാട്ടിലെത്തിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിച്ചു.

യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുെ്രെകന്‍ ആയുധം താഴെ വെക്കണമെന്നും ക്രിമിയയില്‍ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നില്‍ വ്‌ലാഡിമര്‍ പുടിന്‍ വെച്ചിരിക്കുന്ന നിബന്ധനകള്‍.

Next Story

RELATED STORIES

Share it