'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍':യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സംഘപരിവാറിനും നരേന്ദ്ര മോദിക്കും എതിരെയുള്ള ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കുറ്റിച്ചിറയില്‍ വച്ച് പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം.ധനീഷ് ലാല്‍, ജില്ലാ ജന.സെക്രട്ടറി എന്‍.ലബീബ്, അസംബ്ലി പ്രസിഡന്റ് എം.പി.എ.സിദ്ദിഖ്, കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാല്‍, വൈസ് പ്രസിഡന്റുമാരായ പി.പി.റമീസ്, ജെറില്‍ ബോസ്, സക്കരിയ കുറ്റിച്ചിറ, ജംഷി കുറ്റിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT