ഫിഫാ റാങ്കിങില്‍ ഇന്ത്യ ആദ്യ നൂറില്‍ നിന്ന് പുറത്ത്

ഷ്യാ കപ്പിലെ ആദ്യ റൗണ്ടിലെ പുറത്താവലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. തായ്‌ലന്റിനെതിരേ മാത്രമാണ് ഇന്ത്യയ്ക്ക് ജയം കണ്ടെത്താനായത്.

ഫിഫാ റാങ്കിങില്‍ ഇന്ത്യ ആദ്യ നൂറില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുശേഷമുള്ള ആദ്യ ഫിഫാ റാങ്കിങില്‍ ഇന്ത്യയ്ക്ക് ഇടിവ്. 97ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ലോകറാങ്കിങില്‍ 103ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഷ്യാ കപ്പിലെ ആദ്യ റൗണ്ടിലെ പുറത്താവലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. തായ്‌ലന്റിനെതിരേ മാത്രമാണ് ഇന്ത്യയ്ക്ക് ജയം കണ്ടെത്താനായത്.

യുഎഇക്കും ബഹ്‌റയ്‌നുമെതിരേ ഇന്ത്യ തോറ്റിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ 100 നുള്ളില്‍ ഇടം നേടിയത്. ഏഷ്യന്‍ റാങ്കിങിലും ടീം ഇടിഞ്ഞു. 16ാം സ്ഥാനത്തുള്ള ഇന്ത്യ 18ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ലോകറാങ്കിങിലുള്ള ടീമുകളുമായി സൗഹൃദമല്‍സരങ്ങള്‍ കളിച്ച് മികവ് പ്രകടിപ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് റാങ്കിങില്‍ മുന്നേറാന്‍ കഴിയൂ.

അതിനിടെ ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തര്‍ റാങ്കിങില്‍ വന്‍ കുതിപ്പ് നടത്തി. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം സ്ഥാനത്തെത്തി. 22ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. ജപ്പാന്‍ ലോകറാങ്കിങില്‍ 27ാം സ്ഥാനത്തും ഏഷ്യയില്‍ രണ്ടാമതുമാണ്.

RELATED STORIES

Share it
Top