Sub Lead

കശ്മീര്‍ പരാമര്‍ശം:മലേസ്യയില്‍നിന്ന് പാമോയില്‍ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ

പാമോയില്‍ ഉള്‍പ്പെടെ മലേസ്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കശ്മീര്‍ പരാമര്‍ശം:മലേസ്യയില്‍നിന്ന് പാമോയില്‍ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ
X

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മലേസ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അവിടെനിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യ. പാമോയില്‍ ഉള്‍പ്പെടെ മലേസ്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

യുഎന്നിലെ പരാമര്‍ശത്തിനു പിന്നാലെയാണ് മലേസ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രം തീരുമീനിച്ചത്. പാമോയില്‍ ഇറക്കുമതിക്ക് പരിധി ഏര്‍പ്പെടുത്താനും മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

ലോകത്തെ ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മലേസ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുകയും പകരം ഇന്തോനീഷ്യ, അര്‍ജന്റീന, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാനുമാണ് ഇന്ത്യയുടെ നീക്കം.

ജമ്മു കശ്മീരില്‍ ഇന്ത്യ അധിനിവേശം നടത്തുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്ന് മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ ആരോപിച്ചിരുന്നു. കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യും പാകിസ്താനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it