Sub Lead

''ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല'': മോഹന്‍ ഭഗ്‌വത്

ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: മോഹന്‍ ഭഗ്‌വത്
X

കൊല്‍ക്കത്ത: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വത്. സത്യം അത് ആയതിനാല്‍ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ മോഹന്‍ ഭഗ്‌വത് പറഞ്ഞു. ''കിഴക്ക് സൂര്യന്‍ ഉദിക്കുന്നു. അത് എപ്പോള്‍ മുതല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമ്മള്‍ക്കറിയില്ല. അപ്പോള്‍, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു. നമ്മുടെ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നവര്‍ ഹിന്ദുസ്ഥാന്റെ മണ്ണില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രം''-മോഹന്‍ ഭഗ്‌വത് പറഞ്ഞു.

''ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് ആര്‍എസ്എസ് എപ്പോഴും വാദിച്ചിട്ടുണ്ട്. നമ്മുടെ സംസ്‌കാരവും ഹിന്ദുമതത്തിനുള്ള ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോള്‍ അത് വ്യക്തമാണെന്നും മോഹന്‍ ഭഗ്‌വത് പറഞ്ഞു.

Next Story

RELATED STORIES

Share it