'ഇന്ത്യ കശ്മീരില്‍ സൈനിക പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നു'; ആരോപണവുമായി പാക് അധിനിവേശ കശ്മീര്‍ പ്രസിഡന്റ്
നന്നായി ആലോചിച്ചുറപ്പിച്ച നയത്തിന് കീഴില്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ മുഴുവന്‍ കോളനികളാക്കി മാറ്റുന്നതിനായി ഇന്ത്യ അതിവേഗം പ്രവര്‍ത്തനം നടത്തിവരികയാണെന്നും ഖാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ശ്രീനഗര്‍: മുന്‍ സൈനികര്‍ക്ക് ഭൂമി കൈമാറി ഇന്ത്യന്‍ ഭരണകൂടം ജമ്മു കശ്മീരില്‍ അതിവേഗം കുടിയേറ്റ കോളനികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാക് അധിനിവേശ കശ്മീര്‍ പ്രസിഡന്റ് മസൂദ് ഖാന്. നന്നായി ആലോചിച്ചുറപ്പിച്ച നയത്തിന് കീഴില്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ മുഴുവന്‍ കോളനികളാക്കി മാറ്റുന്നതിനായി ഇന്ത്യ അതിവേഗം പ്രവര്‍ത്തനം നടത്തിവരികയാണെന്നും ഖാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.
സൈനിക പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണത്തിനായി 25 ഏക്കര്‍ കാര്‍ഷിക ഭൂമി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ കശ്മീര്‍ഭരണകൂടം ത്വരിതപ്പെടുത്തിയിരിക്കുകയാണെന്നും ഖാന് ആരോപിച്ചു. കശ്മീരിലെ ആദ്യത്തെ സൈനിക കോളനി സ്ഥാപിക്കാന്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ പ്രാദേശിക ഭരണകൂടം ബദ്ഗാം ജില്ലയില്‍ 25 ഏക്കര്‍ സ്ഥലം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാക് അധിനിവേശ കശ്മീര്‍ പ്രസിഡന്റ് ആരോപണവുമായി മുന്നോട്ട് വന്നത്.
ജമ്മു കശ്മീരിലെ വിരമിച്ച സായുധ സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പ്രാഥമികമായി കോളനി നിര്‍മിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോസ്ഥനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്തിരുന്നു. സായുധ സേനയിലെ സര്‍വീസിനിടെ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കും ഇവിടെ ഇടം നല്‍കുമെന്നും സൈനിക ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ നീക്കത്തെ അപലപിച്ച മസൂദ് ഖാന്, കശ്മീരികളെ കൂട്ടക്കൊല ചെയ്ത വിരമിച്ച സൈനികരെ പാര്‍പ്പിക്കാനുള്ള ആദ്യത്തെ സൈനിക പാര്‍പ്പിട കേന്ദ്രമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം കോളനികള്‍ നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കെതിരേ മുന്‍കാലങ്ങളില്‍ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജമ്മു കശ്മീരില്‍ മുന്‍ ഇന്ത്യന്‍ സൈനികരെ പാര്‍പ്പിക്കുന്നതിനെതിരെ കശ്മീരി നേതാവ് സയ്യിദ് അലി ഗീലാനിയുടെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മേഖലയുടെ ജനസംഖ്യാ അനുപാതം അട്ടിമറിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കമെന്ന ആരോപണവും പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT