Sub Lead

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് ഉവൈസിയുടെ മറുപടി

ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും 'മാതൃഭാഷ' അല്ല. ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യത്തേയും സൗന്ദര്യത്തേയും ബഹുമാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ?ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ- ഉവൈസി ട്വീറ്റ് ചെയ്തു.

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് ഉവൈസിയുടെ മറുപടി
X

ഹൈദരാബാദ്: രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമുള്ള അമിത് ഷായുടെ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഐഎംഐഎം അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഉവൈസി.

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ വലുത് രാജ്യമാണെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും 'മാതൃഭാഷ' അല്ല. ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യത്തേയും സൗന്ദര്യത്തേയും ബഹുമാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ?ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ- ഉവൈസി ട്വീറ്റ് ചെയ്തു.

ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയാണ് ഹിന്ദി. ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.

മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹിന്ദി ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഉവൈസിയെക്കൂടാതെ, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ, ടിഎംകെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ അമിത്ഷായയുടെ പ്രസ്താവനയ്‌ക്കെതിരേ മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it