Sub Lead

ജനുവരി 15ന് ശേഷം ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ

നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ കര അതിര്‍ത്തികള്‍ ഉള്‍പ്പെടെ കര-വ്യോമ-തുറമുഖം വഴി അവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

ജനുവരി 15ന് ശേഷം ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ
X

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍നിന്നു രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായി 2020 ജനുവരി 15നു ശേഷം ചൈന സന്ദര്‍ശിച്ച വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി ഇന്ത്യ.നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ കര അതിര്‍ത്തികള്‍ ഉള്‍പ്പെടെ കര-വ്യോമ-തുറമുഖം വഴി അവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

2020 ജനുവരി 15നു ശേഷം ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്തോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന്‍, ഇന്തോ-ബംഗ്ലാദേശ്, ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള വായു, കര, തുറമുഖം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നും ചൈനീസ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 2020 ഫെബ്രുവരി 5ന് മുമ്പ് ഇഷ്യൂ ചെയ്ത പതിവ് വിസകളും ഇ-വിസകളും സസ്‌പെന്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ചൈനീസ് പൗരന്‍മാരുടേയും ചൈന സന്ദര്‍ശിച്ച വിദേശികളുടേയും പതിവ് വിസയും ഈ വിസയും സസ്‌പെന്റ് ചെയ്തതായി അറിയിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്ത്യയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും എല്ലാ വിമാനക്കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

2020 ഫെബ്രുവരി 5ന് മുമ്പ് പുറപ്പെടുവിച്ച പതിവ് (സ്റ്റിക്കര്‍) വിസയോ അല്ലെങ്കില്‍ ഇ-വിസയോ കൈവശമുണ്ടെങ്കിലും ചൈനീസ് പൗരന്‍മാര്‍ക്കും ഇപ്പോള്‍ ചൈനയിലുള്ള മറ്റ് വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശനാനുമതിയില്ല.ഇന്ത്യയിലേക്ക് പോകാന്‍ നിര്‍ബന്ധിതമായ കാരണങ്ങളുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്ക് ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ പുതിയ വിസയ്ക്കായി ഷാങ്ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടണമെന്നും സര്‍ക്കുലര്‍ പറയുന്നു.

അതേസമയം, ചൈനീസ് പൗരന്മാരോ ചൈനയില്‍ നിന്ന് വരുന്ന മറ്റ് വിദേശ പൗരന്മാരോ ആയ വിമാനജീവനക്കാര്‍ക്ക് ഈ വിസ നിയന്ത്രണങ്ങള്‍ ബാധകമല്ല.

Next Story

RELATED STORIES

Share it