Sub Lead

കമല്‍ നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി

കമല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടിലും ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വസതിയിലുമാണ് ഇന്നു പുലര്‍ച്ചെ റെയ്ഡ് നടന്നത്.

കമല്‍ നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി
X

ന്യൂഡല്‍ഹി/ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ സഹായികളുടെ വീടുകളില്‍ ഹവാല കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കമല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടിലും ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വസതിയിലുമാണ് ഇന്നു പുലര്‍ച്ചെ റെയ്ഡ് നടന്നത്.

ഇരു വീടുകളില്‍നിന്നുമായി ഒമ്പതു കോടി രൂപ പോലിസ് പിടിച്ചെടുത്തു. വീടുകള്‍ക്കൊപ്പം ഡല്‍ഹിയിലേയും ഡല്‍ഹിയിലെയും മധ്യപ്രദേശിലെയും ഇരുവരുമായി ബന്ധമുള്ള മറ്റിടങ്ങളിലും റെയ്ഡ് നടന്നു.കാക്കറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച രാവിലെയോടെയാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് കാലയളവില്‍ ഹവാല വഴി ഇരുവരും വന്‍തോതില്‍ പണമിടപാട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം രണ്ടുപേരും ജോലി ഉപേക്ഷിച്ചിരുന്നു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ദിവസങ്ങള്‍ക്കു മുമ്പ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനായി സര്‍ക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതായി അന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it