Sub Lead

ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത്‌ 13 കോടി രൂപയുടെ കള്ളപ്പണം; രണ്ട് കോടി നിരോധിച്ച നോട്ടുകള്‍

റെയ്ഡ് ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ സഭാ ആസ്ഥാനത്ത് നിന്ന് 13 കോടി രൂപയാണ് സംഘം പിടിച്ചെടുത്തിട്ടുള്ളത്.

ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത്‌ 13 കോടി രൂപയുടെ കള്ളപ്പണം; രണ്ട് കോടി നിരോധിച്ച നോട്ടുകള്‍
X

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ പതിമൂന്ന് കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. വെള്ളിയാഴ്ച്ച നടന്ന റെയ്ഡില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും തിരുവല്ല സഭാ ആസ്ഥാനത്ത് നിന്നും കണ്ടെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളതായാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ തുക വകമാറ്റിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിലിവേഴ്‌സ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിക്കുന്നത്.

റെയ്ഡ് ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ സഭാ ആസ്ഥാനത്ത് നിന്ന് 13 കോടി രൂപയാണ് സംഘം പിടിച്ചെടുത്തിട്ടുള്ളത്. രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വിശദമായ പരിശോധനയ്ക്കായി കേന്ദ്ര ഏജന്‍സികളെ ഇതിലേക്ക് ഉള്‍പ്പെടുത്തുമെന്ന റിപോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സഭാ ആസ്ഥാനത്ത് കൂടുതല്‍ സംഭാവനകള്‍ എത്തിക്കുക, നികുതി നിയമങ്ങളെ മറികടക്കുക എന്നിവയ്ക്കായി ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത് തുടങ്ങിയ നിഗമനങ്ങളിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പരിശോധന തുടങ്ങിയത്. ഡല്‍ഹിയടക്കം ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങള്‍ ഉളള ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, തെലം​ഗാന, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it