മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗര്‍: മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്രയാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിര്‍ത്തിവച്ചത്. ജമ്മു കാശ്മീരില്‍ നിന്നും ഇന്നലെയാണ് ജോഡോ യാത്ര കാശ്മീരിലേക്ക് തിരിച്ചത്. ബനിഹാലില്‍ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, യാത്ര തുടങ്ങി പത്ത് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര അടിയന്തരമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ വച്ച് ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സുരക്ഷയൊരുക്കാതെ ഇനി യാത്ര തുടരില്ലെന്നും നേതാക്കള്‍ അറിയിച്ചു. ഒമര്‍ അബ്ദുല്ല അടക്കം ഇന്ന് ജോഡോ യാത്രക്കൊപ്പമുണ്ടായിരുന്നു. സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കുമെന്ന് ജയറാം രമേശ് നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇന്നലെ യാത്രയ്ക്ക് അവധ് നല്‍കിയിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ നാളെയും യാത്രക്ക് അവധി നല്‍കും.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT