തൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്.
തൃശൂര്‍: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലിസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകീട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT