Sub Lead

തിരഞ്ഞെടുപ്പില്‍ ജയിച്ച വനിതാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിച്ചത് പുരുഷന്‍മാരായ ബന്ധുക്കള്‍; നടപടി

സാഗര്‍, ദാമോ ജില്ലകളില്‍നിന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ചില സ്ത്രീകള്‍ക്കു വേണ്ടി ഭര്‍ത്താവും ചിലര്‍ക്കു വേണ്ടി പിതാവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ചിലയിടത്ത് പുരുഷന്മാരായ മറ്റു ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്തു. ഇതിന്റെ വിഡിയോകള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം തുടങ്ങി.

തിരഞ്ഞെടുപ്പില്‍ ജയിച്ച വനിതാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിച്ചത് പുരുഷന്‍മാരായ ബന്ധുക്കള്‍; നടപടി
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിച്ചത് ഭര്‍ത്താവും അച്ഛനും മറ്റു ബന്ധുക്കളും. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സാഗര്‍, ദാമോ ജില്ലകളില്‍നിന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ചില സ്ത്രീകള്‍ക്കു വേണ്ടി ഭര്‍ത്താവും ചിലര്‍ക്കു വേണ്ടി പിതാവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ചിലയിടത്ത് പുരുഷന്മാരായ മറ്റു ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്തു. ഇതിന്റെ വിഡിയോകള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം തുടങ്ങി.

ജയ്‌സിനഗര്‍ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്‌പെന്‍ഡ് ചെയ്ത് സാഗര്‍ ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിറക്കി. വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്മാരെയും പിതാക്കളെയും സഹോദരന്മാരെയുമെല്ലാം സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതിനാണ് നടപടി.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു വരാന്‍ തയാറായില്ലെന്നും പകരം വീട്ടിലെ ആണുങ്ങളെ അയയ്ക്കുകയായിരുന്നെന്നുമാണ് സാഹു പ്രതികരിച്ചത്. ദാമോ ജില്ലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്.

Next Story

RELATED STORIES

Share it