ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ ഉപയോഗിച്ചതിന് പന്ത്രണ്ട് കർഷകർക്കെതിരേ കേസ്
പരിസ്ഥിതി സംരക്ഷണ നിയമം, വിത്ത് സംരക്ഷണ നിയമ വകുപ്പുകൾ ചുമത്തിയാണ് പോലിസ് നടപടി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുള്ളൂ
മുംബൈ: ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ ഉപയോഗിച്ചതിന് പന്ത്രണ്ട് കർഷകർക്കെതിരേ കേസ്. ജനിതക മാറ്റം വരുത്തിയ പരുത്തി, വഴുതിന വിത്തുകൾ ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധ സൂചകമായാണ് കർഷകർ വിത്തുകൾ പാകിയത്.
മഹാരാഷ്ട്രയിലെ അഡ്‌ഗാവ്, അകോലി ജഹാംഗീർ ഗ്രാമങ്ങളിലെ കർഷകർക്കെതിരെയാണ് സർക്കാർ നടപടി. കിഴക്കൻ മഹാരാഷ്ട്രയിലെ നിരവധി കർഷകരാണ് ശേത്കാരി സംഘടനയുടെ നേതൃത്വത്തിൽ ബിടി പരുത്തി, വഴുതിന വിത്തുകൾ പാകിയത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണ നിയമം, വിത്ത് സംരക്ഷണ നിയമ വകുപ്പുകൾ ചുമത്തിയാണ് പോലിസ് നടപടി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുള്ളൂ. എന്നാൽ അത്തരത്തിൽ പരിശോധനകൾ ഒന്നും നടത്താതെയാണ് കർഷകർ വിത്ത് ഉപയോഗിച്ചതെന്ന് പോലിസ് പറയുന്നു.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT