- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ക്കുനേരെ ഹിന്ദുത്വരുടെ ആക്രമണം; മതഗ്രന്ഥങ്ങള്‍ കത്തിച്ചു
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും നേരെ 32 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

വെട്ടികത്തിയുമായി പള്ളിയില്‍ അതിക്രമിച്ചുകയറിയ ആള് പുരോഹിതനെ ഓടിച്ചെന്നും അശോക് സെയ്ന് എന്നയാള്‍ ട്വീറ്റ് ചെയ്തു.
Another Church attack in India! Hindu right-wing attacks against Christians rising just before the Christmas. A man with machete enters a church in Karnataka and chases the priest. pic.twitter.com/2rwH75bUt6
— Ashok Swain (@ashoswai) December 12, 2021കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരേ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയതായി പോലിസ് പറഞ്ഞു. വീടുവീടാന്തരം കയറിയിറങ്ങി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് തങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും ഹിന്ദുത്വരും ക്രിസ്ത്യന്‍ സമുദായ അംഗങ്ങളും വിഷയം രമ്യമായി പരിഹരിച്ചതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
മതപ്രബോധനത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തതിനെതുടര്‍ന്നാണ് ആക്രണമുണ്ടായത്. വലതുപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ലഘുലേഖകളും ഗ്രന്ഥങ്ങളും തട്ടിപ്പറിക്കുകയും തീയിടുകയുമായിരുന്നു.
തങ്ങള്‍ മതഗ്രന്ഥങ്ങള്‍ കത്തിച്ചെന്ന് സമ്മതിച്ച ഹിന്ദുത്വ പ്രവര്‍ത്തകരിലൊരാള്‍ 'അക്രമപരമായി പ്രവര്‍ത്തിച്ചിട്ടില്ല' എന്ന് അവകാശപ്പെട്ടു.
കഴിഞ്ഞ 12 മാസത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാറിലേത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള ബില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ആക്രമണങ്ങളുടെ വേലിയേറ്റമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്നിവ രേഖപ്പെടുത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ട് അനുസരിച്ച്
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും നേരെ 32 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ആറ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വ്യാപകമായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കാനാണെന്നും ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.
പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനം തടയാന്‍ മാത്രമാണ് ബില്ലെന്നും ബൊമ്മൈ പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിയമങ്ങള്‍ പഠിച്ചതിന് ശേഷം സംസ്ഥാനത്ത് സമാനമായ നിയമം കൊണ്ടുവരണമെന്ന് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നു,' ഉത്തര്‍പ്രദേശിലെ ഒരു നിയമത്തെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരിക്കുന്ന ഹരിയാനയും സമാനമായ നിയമം പരിഗണിക്കുന്നുണ്ട്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















