Sub Lead

കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു; 100 ബിജെപി എംഎല്‍എമാര്‍ ഗുരുഗാവില്‍; അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളെ 'കാണാനില്ല'

ജെഡിഎസ്സ് ബിജെപി എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പ പറഞ്ഞു. തങ്ങള്‍ ഒറ്റക്കെട്ടാണ്. ഒന്നോ രണ്ടോ ദിവസം തങ്ങളിവിടെ തങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു;  100 ബിജെപി എംഎല്‍എമാര്‍ ഗുരുഗാവില്‍;  അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളെ കാണാനില്ല
X
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി തങ്ങളുടെ 100 എംഎല്‍എമാരെ ഡല്‍ഹിയിലേക്കും അവിടെനിന്ന് അതിര്‍ത്തി പ്രദേശമായ ഗുരുഗാവിലെ റിസോര്‍ട്ടിലേക്കും മാറ്റി.

ജെഡിഎസ്സ് ബിജെപി എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പ പറഞ്ഞു. തങ്ങള്‍ ഒറ്റക്കെട്ടാണ്. ഒന്നോ രണ്ടോ ദിവസം തങ്ങളിവിടെ തങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും ബിജെപി കുതിരക്കച്ചടവത്തിനു ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തങ്ങളുടെ എംഎല്‍എമാരെ കുമാരസ്വാമി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. കുതിരക്കച്ചവടത്തിലൂടെ ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. എന്നാല്‍ ബിജെപി നേതൃത്വം ജാഗ്രതയോടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കലബുര്‍ഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയ്ക്ക് കുമാരസ്വാമി മന്ത്രിപദവി വാഗ്ദാനം ചെയ്തതെന്ന് യെദ്യൂരപ്പ ആരോപിച്ചു. ഭൂരിപക്ഷം ഉണ്ടായിട്ടും കുമാരസ്വാമി ഇപ്പോള്‍ കാണിക്കുന്നത് അന്യായമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസും ജെഡിഎസ്സും നല്ല ബന്ധത്തിലല്ല ഉള്ളതെന്നും അതുകൊണ്ടാണ് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു.

അതേസമയം, ബിജെപിയുടെ ഓപറേഷന്‍ ലോട്ടസിനുള്ള തെളിവാണ് തങ്ങളുടെ കാണാതായ ഒരു സംഘം എംഎല്‍എമാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Next Story

RELATED STORIES

Share it