ഹാരപ്പന്‍ കല്ലറയില്‍ ആദ്യമായി 'ദമ്പതികളുടെ' അസ്ഥികൂടം കണ്ടെത്തി

ഒരേ സമയത്ത് ഒറ്റക്കല്ലറയില്‍ സംസ്‌കരിച്ച സ്ത്രീയുടേയും സ്ത്രീയിലേക്ക് മുഖംതിരിച്ച നിലയിലുള്ള പുരുഷന്റേയും അസ്ഥികൂടമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഹാരപ്പന്‍ കല്ലറയില്‍ ആദ്യമായി
പൗരാണിക ദമ്പതികളുടേതെന്ന് കരുതപ്പെടുന്ന യുവാവിന്റെയും യുവതിയുടെയും അസ്ഥികൂടങ്ങള്‍ പുനെയിലെ കല്‍പ്പിത സര്‍വ്വകലാശാലയായ ഡെക്കാന്‍ കോളജിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഒരേ സമയത്ത് ഒറ്റക്കല്ലറയില്‍ സംസ്‌കരിച്ച സ്ത്രീയുടേയും സ്ത്രീയിലേക്ക് മുഖംതിരിച്ച നിലയിലുള്ള പുരുഷന്റേയും അസ്ഥികൂടമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഹാരപ്പന്‍ ശ്മശാനങ്ങളില്‍ ദമ്പതികളെ ഒരുമിച്ച് സംസ്‌കരിച്ചുവെന്നത് ആദ്യമായാണ് പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്നത്.ഡല്‍ഹിയില്‍നിന്ന് വടക്ക് പടിഞ്ഞാറ് 150 കി.മീറ്റര്‍ മാറി ഹരിയാനയിലെ രാഖിഗര്‍ഹിയിലെ ഹാരപ്പന്‍ സെറ്റില്‍മെന്റില്‍ നടന്ന ഖനനത്തിലാണ് 'ദമ്പതികളുടെ കല്ലറ' കണ്ടെത്തിയത്.ദമ്പതികളെ അടക്കിയത് ഒരേ സമയത്തോ അല്ലെങ്കില്‍ അടുത്തടുത്ത സമയങ്ങളിലോ ആണ് എന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ലഭ്യമായ തെളിവുകളെന്ന് പുരാവസ്തുഗവേഷകര്‍ വ്യക്തമാക്കി.ഒരാളെ സംസ്‌കരിച്ച് ശേഷമാണ് മറ്റെയാളെ സംസ്‌കരിച്ചതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഹാരപ്പന്‍ നാഗരികതയുമായി ബന്ധപ്പെട്ട നിരവധി പാര്‍പ്പിട കേന്ദ്രങ്ങളിലും ശ്മശാനങ്ങളിലും നിരവധി പര്യവേക്ഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദമ്പതികളെ ഒറ്റക്കല്ലറയില്‍ സംസ്‌കരിച്ചിരുന്നുവെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. റാഖിഗര്‍ഹിയില്‍ ഹാരപ്പന്‍ നാഗരികതയുമായി ബന്ധപ്പെട്ടുള്ള 62 ശ്മശാനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

RELATED STORIES

Share it
Top