Sub Lead

കശ്മീര്‍: ആണവ യുദ്ധ ഭീഷണിയുമായി ഇംറാന്‍ ഖാന്‍

പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കണം. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ ഭീഷണി മുഴക്കി.

കശ്മീര്‍: ആണവ യുദ്ധ ഭീഷണിയുമായി ഇംറാന്‍ ഖാന്‍
X

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വീണ്ടും ആണവ യുദ്ധ ഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാമതൊരു രാജ്യം വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ രൂക്ഷ പ്രതികരണം.

കശ്മീര്‍ വിഷയം സാര്‍വദേശീയ വല്‍ക്കരിക്കുന്നത് തുടരുമെന്നും വിഷയത്തില്‍ വന്‍ ശക്തികള്‍ പിന്തുണച്ചില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കണം. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ ഭീഷണി മുഴക്കി.

കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.


തേസജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ പ്രശ്‌നം സാര്‍വ ദേശീയ വല്‍ക്കരിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു. ലോക നേതാക്കളുമായും എംബസികളുമായും ഈ വിഷയം ചര്‍ച്ച ചെയ്തു.1965ന് ശേഷം ആദ്യമായി യുഎന്‍ കശ്മീര്‍ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും വിഷയം ചര്‍ച്ച ചെയ്‌തെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.സെപ്തംബര്‍ 27ന് യുഎന്‍ പൊതുസഭയില്‍ താന്‍ സംസാരിക്കും. കശ്മീര്‍ വിഷയം അവിടെ ഉന്നയിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം, അതായത് എല്ലാ വെള്ളിയാഴ്ച്ചയും പാകിസ്താനികള്‍ വീടിന് പുറത്തിറങ്ങി കശ്മീരികളോട് ഐക്യപ്പെടണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it