Sub Lead

ആലപ്പുഴയില്‍ നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴയില്‍ നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
X

ആലപ്പുഴ: നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ ഖാദിരിയ്യ മന്‍സിലില്‍ യു എം ഹനീഫ മുസ്‌ല്യാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഡാണാപ്പടി മസ്ജിദുല്‍ അഖ്‌സയില്‍ മഗ്‌രിബ് നിസ്‌കാരത്തിനിടെയാണ് സംഭവം. കേരള മുസ്‌ലിം ജമാഅത്ത് ഹരിപ്പാട് സോണ്‍ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ കാര്‍ത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

Next Story

RELATED STORIES

Share it