Sub Lead

അനധികൃത സ്വത്ത് സമ്പാദനം: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനം: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്യുന്നു
X

കോഴിക്കോട്: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയുമായി കോഴിക്കോട്ട് ഭൂമി വാങ്ങിയതു സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം അനധികൃത സ്വത്ത് സമ്പാദനം: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്യുന്നുഷാജിക്കെതിരേ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് എം കെ മുനീറിനെതിരേയും പരാതി ഉയര്‍ന്നത്. ഭൂമി വാങ്ങിയതില്‍ മുനീറിനു പങ്കുണ്ടെന്നു കാണിച്ച് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് പരാതി നല്‍കിയിരുന്നു.

മുനീറിന്റെ ഭാര്യ നഫീസയുടെയും ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 92 സെന്റ് സ്ഥലം 1.2 കോടി രൂപയ്ക്കാണ് വാങ്ങിയതെന്നും എന്നാല്‍ 37 ലക്ഷം രൂപ മാത്രമാണ് രേഖയില്‍ കാണിച്ചതെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നേരത്തേ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ മുനീര്‍ ഇഡിക്ക് കൈമാറിയിരുന്നു. മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റതായാണു സൂചന. ഇതുമായി ബന്ധപ്പെട്ട നേരത്തേ കെ എം ഷാജിയുടെ ഭാര്യ ആശയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ വേങ്ങേരി വില്ലേജില്‍ കെ എം ഷാജി എംഎല്‍എ നിര്‍മിച്ച ബഹുനില വീടുമായി ബന്ധപ്പട്ട വിവരങ്ങള്‍ ഇഡി കോര്‍പറേഷനില്‍ നിന്നു തേടിയതോടെയാണ് പ്ലസ് ടു കോഴ വീണ്ടും ഉയര്‍ന്നത്. അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രാദേശിക ലീഗ് നേതാവ് നൗഷാദ് പൂതപ്പാറയുടെ ആരോപണം. ഇതിന്‍മേന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഇഡി കെ എം ഷാജിയില്‍ നിന്നു വിവരങ്ങള്‍ തേടിയത്. ഇഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട്ടെ വീട്ടില്‍ പരിശോധന നടത്തിയ കോര്‍പറേഷന്‍ അധികൃതര്‍ വീട് നിര്‍മാണത്തില്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തുകയും വീട് പൊളിച്ച് കളയാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അനമുതി നല്‍കാന്‍ സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടിയ അളവില്‍ വീട് നിര്‍മിച്ചെന്നാണ് കണ്ടെത്തിയത്. 5200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചത്. പ്ലസ്ടു കോഴ ആരോപണക്കേസില്‍ പി എസ് സി മുന്‍ അംഗവും യൂത്ത് ലീഗ് നേതാവുമായ ടി ടി ഇസ്മായിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയിരുന്നു. കെ എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ ഭൂമി വാങ്ങിയപ്പോല്‍ ആദ്യഘട്ടത്തില്‍ ഇസ്മായിലും ഉണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായി ഇസ്മായില്‍ വ്യക്തമാക്കിയിരുന്നു. മൂന്നുപേര്‍ ചേര്‍ന്നു വാങ്ങിയ ഭൂമി കെ എം ാൈജി കൈക്കലാക്കിയെന്നായിരുന്നു ഐഎന്‍എല്‍ നേതാക്കളുടെ ആരോപണം.

Next Story

RELATED STORIES

Share it