Sub Lead

അവര്‍ തങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരം ഛേദിച്ചു; യുഎസിന്റെ കാലുകള്‍ മുറിക്കലാണ് അതിനുള്ള പ്രതികാരം: ഹസ്സന്‍ റൂഹാനി

അവര്‍ വിവേക മതികളാണെങ്കില്‍ ഈ ഘട്ടത്തില്‍ അവര്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും റൂഹാനി പറഞ്ഞു.

അവര്‍ തങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരം ഛേദിച്ചു; യുഎസിന്റെ കാലുകള്‍ മുറിക്കലാണ് അതിനുള്ള പ്രതികാരം: ഹസ്സന്‍ റൂഹാനി
X

തെഹ്‌റാന്‍: തങ്ങളുടെ സൈനിക ജനറലിനെ വധിച്ച യുഎസുമായി അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇസ്‌ലാമിക് റിപബ്ലിക് നല്‍കിയ തിരിച്ചടി 'അമേരിക്കയുടെ മുഖത്ത്‌നിന്ന് തങ്ങള്‍ പിന്മാറില്ല' എന്നു വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക തിരിച്ചടിയും ലഭിക്കുമെന്ന് അവര്‍ അറിയണമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ റൂഹാനി വ്യക്തമാക്കി.

അവര്‍ വിവേക മതികളാണെങ്കില്‍ ഈ ഘട്ടത്തില്‍ അവര്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും റൂഹാനി പറഞ്ഞു. ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.

യുഎസ് കൈകൊള്ളുന്ന മറ്റേതെങ്കിലും നടപടികള്‍ക്ക് ഇറാന്റെ സായുധ സേന നടത്തുന്ന തിരിച്ചടി ഇങ്ങിനെയാവില്ല. തന്റെ കാഴ്ചപ്പാടില്‍, ഈ മേഖലയിലെ രാജ്യങ്ങളില്‍നിന്നു അമേരിക്കക്ക് കനത്ത തിരിച്ചടി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സൈന്യം മേഖല വിടുന്നത് കാണാമെന്ന ഇറാന്‍ ഉദ്യോഗസ്ഥരുടെ വാദം റൂഹാനി ആവര്‍ത്തിച്ചു. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരം ഛേദിച്ചു. ഈ പ്രദേശത്ത് നിന്ന് അമേരിക്കയുടെ കാലുകള്‍ മുറിക്കുക എന്നതാണ് അതിനുള്ള പ്രതികാരം.-റൂഹാനി പറഞ്ഞു.

പശ്ചിമേഷ്യയിലെ ഇറാന്റെ സൈനിക ഇടപെടലുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ഖാസിം സുലൈമാനിയെ കഴിഞ്ഞ ആഴ്ചയാണ് ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് യുഎസ് വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. ഈ പ്രദേശത്ത് നിന്ന് അമേരിക്കയുടെ കാലുകള്‍ ഛേദിക്കപ്പെടുകയും നന്മയ്ക്കു വേണ്ടി അതിന്റെ കൈകള്‍ മുറിക്കുകയും ചെയ്താല്‍ അതാവും അമേരിക്കയ്‌ക്കെതിരേയുള്ള ഈ മേഖലയിലെ രാജ്യങ്ങളുടെ യഥാര്‍ത്ഥവും അന്തിമവുമായ തിരിച്ചടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it