ബംഗാളില്‍ സിപിഎമ്മിന്റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കില്‍ കേരളത്തില്‍ ഇത് കെ റെയില്‍ ആയിരിക്കും; കൊടിക്കുന്നില്‍ സുരേഷ് എംപി
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും
ദുബെയ്: ബംഗാളില്‍ സിപിഎമ്മിന്റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കില്‍, കേരളത്തില്‍ ഇത് കെ റെയില്‍ പദ്ധതി ആയിരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി ദുബെയില്‍ പറഞ്ഞു. നോട്ട് നിരോധനം 'ഓര്‍ഗനൈസഡ് ലൂട്ടിങ് ' എന്ന് പറഞ്ഞതു പോലെ കെറെയിലും കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന മതേതര ജനാധിപത്യ പാര്‍ട്ടിയുടെ പ്രാധാന്യം അടയാളപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരില്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹിം , വര്‍ക്കിങ് പ്രസിഡന്റ് ബിജു എബ്രാഹം, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എകെഎ നസീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT